പിറ്റേന്ന് പുലർച്ചെ എല്ലാവരും തിരിച്ചു പോകാൻ തയ്യാറായി .ബാഗും മറ്റും ബസിൻറെ ഡിക്കിയിലേക്ക് വെക്കുന്നതിന്റെ തിരക്കിലായിരുന്നു അർജുനൻ.
കൂട്ടുകാരികൾക്കൊപ്പം ദ്രൗപതിയും എത്തി .ദ്രൗപതി അന്ന് പതിവിനേക്കാൾ ഉഷാറായിരുന്നു .ബാക്കി മൂന്ന് പേരും വിടപറയലിന്റെ നൊമ്പരത്തിലും !അർജുനൻ അവരുടെ ബാഗുകൾ ബസിന്റെ പുറകിൽ വെക്കാൻ സഹായിച്ചു .പ്രിയ കേൾക്കാതെ അവൻ അവളോട് പറഞ്ഞു
"ഇന്നലെ നമ്മൾ കണ്ടുമുട്ടിയ സ്ഥലം ഓർമ്മയില്ലേ ?അവിടെ ഒന്ന് കൂടി വരുവോ ?"
അവൾ പരിഭ്രമം നടിച്ചു കൊണ്ട് ചോദിച്ചു "എന്തിനു ?ബസ് പുറപ്പെടില്ലേ ?"
അവൻ സമാധാനിപ്പിച്ചു "ബസ് ഞാൻ വരാതെ എടുക്കില്ലല്ലോ ?നമ്മൾ ഇനി എന്നാ കാണുക എന്നറിയില്ല .ഇനി കാണുന്നതുകാരെ നിന്നെ ഓർത്തുകൊണ്ടിരിക്കാൻ നമുക്കവിടെ വെച്ച് ഒരു ഫോട്ടോ എടുക്കണം" .അവൾ സമ്മതിച്ചു .ആ തിരിക്കിനിടക്ക് അവർ രണ്ടു പേരും മറഞ്ഞത് ആരും ശ്രദ്ധിച്ചില്ല .
--------------------------------
ബസ് പുറപ്പെടാൻ തയ്യാറായി നില്ക്കുന്നു ."എല്ലാവരും വന്നോ ?",മനീഷ് സർ പതിവ് ചോദ്യം ആവർത്തിച്ചു .പ്രിയ അപ്പോഴാണ് ദ്രൗപതി കൂടെയില്ലെന്ന വിവരം മനസിലാക്കുന്നത് .ഇതുവരെ വിചാരിച്ചിരുന്നത് അവൾ വിദ്യയോടൊപ്പം ആണെന്നാണ് .ഇടയ്ക്കിടയ്ക്ക് അവൾ seat മാറി വിദ്യയോടൊപ്പം പോയിരിക്കാറുണ്ട് .പ്രിയ ദ്രൗപതിയെ കാണാനില്ലെന്ന വിവരം എല്ലാരേയും അറിയിച്ചു .
"ഈ കുട്ടി എപ്പോഴും എന്തെങ്കിലുമൊക്കെ കുഴപ്പമുണ്ടാക്കും ,ഇനി അന്നത്തെപ്പോലെ മുറിയിലെങ്ങാനും ...?",സർ അർജുനനെ നോക്കി കൊണ്ട് സംശയം പ്രകടിപ്പിച്ചു .
"ഇല്ല സർ ,ഞാനിന്നു രാവിലെ കണ്ടതാ ,അയാളുടെ ബാഗും ഞാൻ ബസിന്റെ പുറകിൽ വെച്ചു ."അർജുനന്റെ മുഖത്തെ പേടി പ്രിയ ശ്രദ്ധിച്ചു .
"അതെ സർ ,അവൾ രാവിലെ ഞങ്ങളോടോപ്പമാണ് ഇറങ്ങിയത് .ബാഗ് വെക്കും വരെ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു .വിദ്യ മറുപടി പറഞ്ഞു .
"ബാഗ് വച്ചിട്ടു കുറെ സമയം ആയല്ലോ ?എന്നിട്ട് ഇപ്പോഴാണോ ...?"രവി സർ ദേഷ്യപ്പെട്ടു .
"ഞാൻ വിദ്യയോടൊപ്പം ഉണ്ടാവുമെന്ന് കരുതി ",പ്രിയ പറഞ്ഞു .
"ഞങ്ങളോടോപ്പമോ ?,അവളെന്നും നിന്റെ കൂടെയല്ലേ ഇരിക്കുന്നത് ?,"മീനാക്ഷി പറഞ്ഞു .
"അതിനെ പറ്റി തർക്കിക്കാതെ ആ കൊച്ചു എങ്ങോട്ട് പോയെന്നു അന്വേഷിക്കു ...",രവി സർ ഇടപെട്ടു .എല്ലാരും ബസിൽ നിന്ന് ഇറങ്ങാനൊരുങ്ങി .പക്ഷെ പ്രിയയുടെ ശബ്ദം അവരെ തടഞ്ഞു .
"സർ ,അവൾക്കു എന്തോ അപകടം പറ്റിയതാണ് .എനിക്കുറപ്പാണ് ",പ്രിയ ഒരു കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു .
"എന്താ ,ഇയാള് പറയുന്നേ ?എന്ത് അപകടം വാരാനാ ?",നീതു മിസ്സ് ചോദിച്ചു .
"കാട്ടാനയും പുലിയൊമൊക്കെയുള്ള കാട്ടിലാണ് ,കഴിഞ്ഞ രണ്ടു ദിവസം നമ്മൾ തള്ളിനീക്കിയത് .അവിടെ വരാത്ത അപകടം ഇവിടെ എങ്ങനെ വന്നെന്ന ഇയാളിപ്പറയുന്നെ ?"മനീഷ് സാറിനും പ്രിയ പറഞ്ഞതിന്റെ അർഥം മനസിലായില്ല .
"സർ ,ഞാൻ പറഞ്ഞതിനര്തം അവളെ ആരോ അപകടപ്പെടുത്തി എന്നാണ് ?"
"ആര് ?",നീതു മിസ്സ് അത്ര മാത്രേ ചോദിച്ചുള്ളൂ .പ്രിയ ഒരു കൊടുങ്കാറ്റുപോലെ അർജുനന് നേരെ പാഞ്ഞടുത്തു .അവനു നേരെ വിരൽ ചൂണ്ടി അവൾ പറഞ്ഞു ."ഈ അർജുൻ !!".കുറച്ചു നിമിഷങ്ങൾ ,അത് കടന്നു പോയത് ആരും അറിഞ്ഞില്ല .ഒരു ശൂന്യത പോലെ .അർജുൻ എന്തെങ്കിലും തിരിച്ചറിയുന്നതിനു മുൻപ് പ്രിയ തുടർന്നു .
"ഇയാൾ രണ്ടു ദിവസമായി സർ അവളെ ശല്യപ്പെടുത്താൻ തുടങ്ങിയിട്ട് .ഒരു ദിവസം അവളുടെ കയ്യിൽ കയറി പിടിച്ചതിനു അവൾ ദേഷ്യപ്പെടുകയും ചെയ്തു .അതിവിടെ പലരും കണ്ടതാണ് ."
സ്വബോധം വീണ്ടെടുത്ത അർജുൻ ഇടയ്ക്കു കയറി പറഞ്ഞു .
"സർ ,അത് ആ കുട്ടി വെറുതെ അഭിനയിച്ചതാണ് .അന്ന് രാത്രി അവൾ അത് എന്നോട് പറയുകയും ചെയ്തു ."
"അഭിനയിച്ചതോ ?അർജുൻ എന്തൊക്കെയാ ഈ പറയുന്നേ ?ആർക്കെങ്കിലും അങ്ങനെ അഭിനയിക്കാൻ പറ്റുവോ ? ഇനി അങ്ങനെയാണെങ്കിൽ തന്നെ അത് തന്നോട് വന്നു പറയുവോ ?",നീതു മിസ്സിന് അവൻ പറഞ്ഞത് ഒട്ടും വിശ്വാസ്യമായി തോന്നിയില്ല .
"ഇയാൾ പറയുന്നത് കള്ളമാണ് മിസ്സ് .അല്ലെങ്കിൽ ഇന്നലെ അവളെ എന്തിനാ ഭീഷണിപ്പെടുത്തിയതെന്നു ചോദിക്ക്.അവൾക്കു മിസ്സിനോട് എന്തോ പറയണമെന്നുണ്ടായിരുന്നു .ഇയാളുടെ ശല്യത്തെക്കുറിച്ചായിരിക്കണം .അതുകൊണ്ടല്ലേ മിസ്സിനോട് പറയും എന്ന് പറഞ്ഞപ്പോൾ ഇയാള് ഭീഷണിപ്പെടുത്തിയത് .ഇന്നലെ രാത്രി ഇയാള് അവളോട് പറയുന്നത് ഞാൻ കേട്ടതാണ് മിസ്സ് 'നീ പറയില്ല .അതിനുള്ള വഴി എനിക്കറിയാം ' എന്ന് ".
ക്ഷെമ കെട്ടു നിൽക്കുകയായിരുന്നു അർജുൻ .പ്രിയയുടെ ആരോപണങ്ങൾ കേട്ടപ്പോൾ അവനു പൊട്ടിത്തെറിക്കണമെന്നുണ്ടായിരുന്നു .പക്ഷെ ഇവിടെ നിരപരാധിത്ത്വം തെളിയിക്കേണ്ടത് അവന്റെ ആവശ്യമാണ് .അവൻ രോഷമടക്കി .എന്നിട്ട് പറഞ്ഞു
"ഈ പറഞ്ഞതെല്ലാം സത്യമാണ് .ഞാൻ ഇന്നലെ അവളെ കണ്ടിരുന്നു .ഞങ്ങൾ സംസാരിച്ചു .പക്ഷെ ഈ പ്രിയ വന്നപ്പോഴാണ് ഞാൻ അവളോട് ദേഷ്യപ്പെട്ടത് .അത് ദ്രൗപതി പറഞ്ഞിട്ടാണ് .ഞാനും ദ്രൗപതിയും ഇഷ്ടത്തിലാണ് .അത് പ്രിയ അറിയാതിരിക്കാനാണ് ഞങ്ങൾ ഇങ്ങനെ ഒരു നാടകം കളിച്ചത് ."
കുറച്ചു നേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല .കാരണം അർജുൻ പറയുന്നത് ആരെക്കുറിച്ചാണെന്ന് ആർക്കും മനസിലായില്ല .രവി സാറാണ് ആ നിശബ്ദതക്ക് വിരാമമിട്ടത് ."ദ്രൗപതിയൊ ?",രവി സർ ആശ്ചര്യപ്പെട്ടു ."അർജുൻ ഏത് ദ്രൗപതിയുടെ കാര്യമാണ് പറഞ്ഞത് .ഇവിടെ കാണാതായിരിക്കുന്നത് അഞ്ജലിയെയാണ് .
"അഞ്ജലി ............?",ആദ്യം അവന്റെ മുഖത്ത് അമ്പരപ്പായിരുന്നു .പിന്നെ അത് ഭയമായി മാറി .ഇടി വെട്ടേറ്റ പോലെയുള്ള ഒരു മരവിപ്പ് അവൻ അനുഭവിച്ചു
"ദ്രൗപതി ..എന്നാണ് എന്നോട് പേര് പറഞ്ഞത് ...",അർജുൻ പറഞ്ഞു .
"സർ ,ഇയാൾ ഓരോ കഥകൾ ഉണ്ടാക്കുകയാണെന്നാ തോന്നുന്നേ .ഇന്ന് രാവിലെ അർജുൻ അവളോട് സംസാരിക്കുന്നത് ഞാൻ കണ്ടതാ .അവളുടെ മുഖത്തു ഞാൻ കണ്ടതാ ഒരു പേടി .അതിനെ ശേഷമാ സർ, അവളെ കാണാതാകുന്നത് ",വിദ്യ ദേഷ്യത്തോടെ അർജുനെ നോക്കി .
എല്ലാ തെളിവുകളും തനിക്കെതിരാണെന്ന് അവനു മനസിലായി. ആരോ സമർത്ഥമായി നെയ്ത ഒരു വലയിൽ താൻ അറിഞ്ഞുകൊണ്ട് ചെന്നുപ്പെട്ടതായാണ് അവനു തോന്നിയത് .
"ശരിയാണ് സർ ,ഞാൻ ഇന്ന് അവളോട് സംസാരിച്ചു ",അർജുൻ തലയുയർത്താതെ പറഞ്ഞുകൊണ്ടിരുന്നു .നേർക്കുനേർ നിന്ന് സംസാരിക്കാനുള്ള കഴിവ് ഈ കുറഞ്ഞ സമയം കൊണ്ട് അവനു കൈമോശം വന്നിരുന്നു ."ഒരു ഫോട്ടോ എടുക്കാനാണ് ഞാനവളെ വിളിച്ചത് . ഹോട്ടെലിനു പുറകിലുള്ള തോട്ടത്തിലാണ് പോയത് .അതിനു ശേഷം ഞാനവളെ തിരിച്ചു വിളിച്ചതാണ് .പക്ഷെ അവൾ കുറച്ചു കഴിഞ്ഞു എത്തിക്കോളാമെന്നു പറഞ്ഞു എന്നെ തിരിച്ചയച്ചു .ഇവിടെ വന്നപ്പോഴാണ് അവൾ തിരിച്ചെത്തിയിട്ടില്ലെന്നു മനസിലായത് .
"സർ ,കഥയൊക്കെ കേട്ടത് മതി .പോലിസിനെ വിളിക്ക് .ആദ്യം നമുക്കങ്ങോട്ടു പോകാം ..ഇയാള് പറഞ്ഞ ആ സ്ഥലത്തേക്ക് !".നിതിന്റെ ആ അഭിപ്രായത്തോട് എല്ലാവരും യോജിച്ചു .

No comments:
Post a Comment