ഹോട്ടലിൽ ഒരു മേശൈക്ക് ചുറ്റും അവർ ഇരുന്നു .ദ്രൗപതി ,പ്രിയ ,മീനാക്ഷി,വിദ്യ !അവർക്ക് മുന്നിലായി ദോശയും സാമ്പാറും പ്ലേറ്റുകളിൽ എത്തി. ദ്രൗപതി കഴിക്കാൻ ശ്രമിക്കുന്നുണ്ട് .പ്രിയ ഇനി കഴിച്ചാൽ ശർദദിക്കും എന്ന അവസ്ഥയിലായി .വിദ്യക്ക് കുറച്ചു കൂടി കഴിക്കണം എന്നുണ്ട് .പക്ഷെ ദ്രൗപതി കഴിക്കാത്തത് എന്തുകൊണ്ടാണെന്ന് ആരും ചിന്തിച്ചില്ല ."ഞാൻ പോകുന്നു .ഇനി കഴിച്ചാൽ ശരിയാവത്തില്ല .ഞാൻ പോകുന്നു ".ദ്രൗപതി ചാടി എഴുന്നേറ്റു .അവൾക്കു എങ്ങനെയെങ്കിലും മതിയാക്കി പോകണമെന്നെ ഉണ്ടായിരുന്നുള്ളു .അവൾ വാഷ് ബേ സിനരികിലേക്ക് ഓടി .ഇവൾക്കെന്ത് പറ്റി എന്നുള്ള ഭാവത്തിൽ സുഹൃത്തുക്കൾ മിഴിച്ചിരുന്നു .
പുറത്തിറങ്ങിയ ദ്രൗപതിയെ ഒരു കാറ്റു വന്നു തഴുകി .കാറ്റിൻറെ ദിശക്കനുസരിച്ചു അവൾ നടന്നു .ഹോട്ടലിന്റെ വശത്ത് കൂടെ കുറച്ചു ദൂരം പുറകിലേക്ക് .അവിടെ നിന്ന് ദൂരത്തേക്കു നോക്കിയപ്പോൾ ഓരത്ത് നിറച്ചും തെങ്ങുകളുള്ള ഒരു ജലാശയം പോലെ എന്തോ ഒന്ന് അവൾക്കു അവിടെ കാണാനായി ."ഞാൻ എവിടെ വന്നു നില്ക്കാനാണ് പറഞ്ഞത് ?". അവൾ ഞെട്ടി തിരിഞ്ഞു നോക്കി .അർജുനൻ മുന്നിൽ!.അപ്പോഴത്തെ ആ ഞെട്ടലിൽ നിന്ന് മാറാൻ അവൾ പെട്ടെന്ന് തിരിഞ്ഞു .സ്വബോധം വീണ്ടെടുത്ത ശേഷം വീണ്ടും തിരഞ്ഞു നിന്ന് അവനോടു പറഞ്ഞു ."ഇപ്പോൾ അര മണിക്കൂറായതല്ലേ ഉള്ളു.ഞാൻ കുറച്ചു നേരം ഇവിടെ നിന്നോട്ടെ ?"."ങ്ഹും ശരി ".ഒന്ന് ആലോചിച്ച ശേഷം അര്ജുനൻ പറഞ്ഞു .മുഖത്ത് അപ്പോൾ അവൾക്കു പരിചയമുള്ള ആ കള്ളച്ചിരി മിന്നി.പക്ഷെ അവൻ തിരിച്ചു പോയില്ല .അവന്റെ സാന്നിധ്യം അവൾക്കു അസ്വസ്ഥത ഉണ്ടാക്കി .ഇത്രെയും കാലത്തിനു ശേഷം അവനോടു എങ്ങനെ സംസാരിച്ചു തുടങ്ങണമെന്ന് അവൾക്കു മനസിലായില്ല .പൊടുന്നനെ ഏതോ ബുദ്ധി ഉദിച്ച സന്തോഷത്തിൽ ഒട്ടും അമാന്തിക്കാതെ അവൾ ചോദിച്ചു
"ഇവിടെ എന്താ ഇത്ര കാറ്റ് ?"
"എവിടെ ?"
"ഇവിടെ. നല്ല കാറ്റുണ്ടല്ലോ ? കടൽക്കാറ്റ് പോലെ ....?"
"ങ്ഹാ . ഇവിടേ അടുത്ത് കടലുണ്ട് .ഇത് ചവറ അല്ലെ ?"
"എന്ത് ?".
അവളെ ഒന്ന് ഇരുത്തി നോക്കിയ ശേഷം അവൻ തുടർന്നു .
"കൊല്ലത്തെ ചവറ എന്ന സ്ഥലം .കടലോര പ്രദേശമാണ് .ആ കാണുന്നത് കണ്ടോ?", നേരത്തെ അവൾ കണ്ട ജലാശയം ചൂണ്ടി അവൻ പറഞ്ഞു ."അതാണ് അഷ്ടമുടിക്കായൽ.ഇവിടത്തെ പ്രധാന 'tourist attraction 'ആണ് ".
"ഓഹോ ".അവൾ വീണ്ടും കായലിന്റെ ഓളപ്പരപ്പുകളെ കണ്ണ് കൊണ്ട് പുൽകാനൊരുങ്ങി .
"എല്ലാ കാഴ്ചകളും ഇവിടെ തന്നെ കണ്ടു തീർക്കുമോ?നമുക്ക് പോകേണ്ട സ്ഥലം ഇതല്ല ".അവൾ തിരിച്ചു പോകുന്നിലെന്നു കണ്ടു അർജുനൻ വീണ്ടും പറഞ്ഞു .
"പോകേണ്ട സ്ഥലം ...അങ്ങനെ ഒന്നുണ്ടോ ? ഈ ലോകത്ത് ഏതൊരു സ്ഥലത്തിനും നമ്മളോട് പറയാൻ നൂറു നൂറു കാര്യങ്ങൾ കാണും .അവിടുന്നൊക്കെയും നമുക്ക് പഠിക്കാൻ എന്തെങ്കിലുമൊക്കെ കാണും...."
അർജുനൻ പുരികമുയർത്തി അവളുടെ വാക്കുകൾക്ക് മറുപടിയില്ലെന്ന ഭാവത്തോടെ നിന്ന് .എന്നിട്ട് കയ്യടിച്ചു ശബ്ദമുണ്ടാക്കി .അവൾ ചിരിചു .കൂടെ അവനും .
"പക്ഷെ ബസ് പോയാൽ പുറകെ ഓടാനും കൂടെ പഠിക്കേണ്ടി വരും !".അവന്റെ തമാശക്ക് ഒരു പൊട്ടിച്ചിരി കൊണ്ട് അവൾ മറുപടി നൽകി .അവർ രണ്ടുപേരും ബസിനടുത്തേക്ക് പോയി .ദ്രൗപതി ഓർത്തു .'അവൻ ഒട്ടും മാറിയിട്ടില്ല .അന്ന് പിരിയാൻ നേരത്തും അവൻ ഇതുപോലെ കൈകൾ കൊട്ടിയിരുന്നു .പിരിയാൻ നേരത്ത് വിഷമിച്ചിരുന്ന അവനോടു ഞാൻ പറഞ്ഞു 'പരസ്പരം കാണാതിരിക്കുക എന്നതാണ് വേർപിരിയൽ എന്ന വാക്കിനർഥമെങ്കിൽ നമ്മൾ ഒരുപക്ഷെ പ്രിയുകയായിരിക്കും .പക്ഷെ ,പരസ്പരം അറിയാതിരിക്കുക ..അതാണ് ആ വാക്കിനർത്ഥം എങ്കിൽ...?' ഇങ്ങനെ പറഞ്ഞതിനായിരുന്നു അന്നത്തെ ആ അംഗീകാരം '.

--------------------
പ്രിയ നല്ല ഉറക്കമാണ് .പ്രിയയോടു ചോദിച്ചു വാങ്ങിയ 'window seat' ലാണ് ദ്രൗപതി ഇപ്പോൾ ഇരിക്കുന്നത് .പുറത്തേക്കു തല നീട്ടി കാഴ്ചകൾ കാണുന്ന അവളെ ഒരു തീഷ്ണമായ നോട്ടം തേടിയെത്തി .പെട്ടെന്ന് ഭയന്ന് പോയ അവൾ കണ്ണുകൾ അടച്ചു ആലോചിച്ചു .'എവിടെയാണ് ഞാനത് കണ്ടത്.'റെയർ വ്യു മിറർ ? അതെ റെയർ വ്യു മിറർ.അവൾ നോക്കി .അവിടെ അർജുനന്റെ മുഖം .'തീക്ഷ്ണമായ കണ്ണുകളും സൗമ്യമായ ചുണ്ടുകളും! ഡാവിഞ്ചി യുടെ മൊണാലിസ പോലെ 'അവൾ ചിരിച്ചു .തള്ള വിരലും ചൂണ്ടു വിരലും ചുണ്ടിനു കുറുകെ വിടർത്തി വെച്ച് അവൾ അവനോടു ചിരിക്കാൻ ആവശ്യപ്പെട്ടു .അവൻ ചിരിച്ചു .അവൾക്കിഷ്ടപ്പെട്ട അവന്റെ കള്ളച്ചിരി !തള്ള വിരൽ മാത്രം ഉയർത്തി അവൾ അതിനൊരു ലൈക് കൊടുത്തു .അവൻ കൃഷ്ണമണികൾ കണ്ണിന്റെ അറ്റത്തെക്കു കൊണ്ട് വന്നു ഒരു ഗോഷ്ടി കാട്ടി .അവൾ പൊട്ടിച്ചിരിച്ചു .പ്രിയ ഉണർന്നു .
---------------------------
സമയം അപ്പോൾ മൂന്ന് മണി കഴിഞ്ഞിരിക്കും. പാതി ജീവന നഷ്‌ടമായ കുറച്ചു ആത്മാക്കളെയും കൊണ്ട് 'വീണ ട്രാവെൽസ് ' ഹോട്ടൽ ഗാർലാണ്ടിനു മുന്നിൽ എത്തി .പലരും ഹോട്ടൽ എത്തിയത് അറിഞ്ഞില്ല .എല്ലാവരും സുഖ നിദ്രയിൽ ആണ് .അർജുനന്റെ ശബ്ദം എല്ലാരേയും ഉണർത്തി .അർജുനൻ എല്ലാരേയും ബാഗുകൾ ഇറക്കി വെക്കാൻ സഹായിച്ചു .ദ്രൗപതിയെ വിളിച്ചു ചാവികൾ കൈമാറി ഓരോ ഗ്രൂപിനും കൊടുക്കാനാവശ്യപ്പെട്ടു .എല്ലാവരും അവരവരുടെ റൂമുകലിലേക്ക് പോയി.ഒരു മണിക്കൂർ കഴിഞ്ഞു അവർ 1st floor ലെ ഹാളിൽ ഒത്തുകൂടി .അവിടെ രവി സർ അവർക്ക് നാളെ സന്ദർശിക്കാനുള്ള സ്ഥലങ്ങളെ പറ്റിയും പഠിക്കാനുള്ള സ്പെസിമെനെ പറ്റിയും ഒക്കെ നിർദ്ദേശങ്ങൾ നൽകി .
"ഈ രവി സർ അല്ലെങ്കിലും ഇങ്ങനെയാ .അറുബോറൻ! "സാറിന്റെ കത്തിയടിയിൽ പ്രതിഷേടിച്ചുകൊണ്ട് മീനാക്ഷി പറഞ്ഞു .
"പക്ഷെ സർ ഉള്ളത് കൊണ്ടാണ് നമുക്ക് ഇങ്ങനെ ഒരവസരം കിട്ടിയത് ".ദ്രൗപതി ചോദ്യഭാവത്തിൽ മീനാക്ഷിയെ നോക്കി .
"നീ ആ പറഞ്ഞത് ശരിയാണ് .അല്ലെങ്കിൽ ഫസ്റ്റ് ഇയറുകാരെ ആരാ റിസെർച്നു വിടുന്നത് ? അതും സൈലന്റ് വാലിയിൽ !"
എല്ലാരും ആ അഭിപ്രായത്തോട് യോജിച്ചു .മൂന്നു മണിക്കൂർ കൊണ്ട് സർ അഞ്ചു ദിവസത്തെയും കാര്യങ്ങൾ പറഞ്ഞു തീർത്തു .
അന്ന് ഡിന്നർ കഴിഞ്ഞു എല്ലാരും മുറികളിലേക്ക് പോയപ്പോൾ ദ്രൗപതി ചുറ്റും കണ്ണോടിച്ചു അവൾ അർജുനനെ നോക്കി.പക്ഷെ കണ്ടില്ല !'നാളെ അവനോടു സംസാരിക്കണം .ഒരുപാട് കാര്യങ്ങൾ ചോദിക്കണമെന്ന് വിചാരിച്ചാണ് ഞാൻ ഈ യാത്രക്ക് പുറപ്പെട്ടത് .ഒരവസരം കിട്ടിയാൽ അതെല്ലാം അവനോടു നേരിട്ട് ചോദിക്കണം .'എന്തോ തീരുമാനിച്ചുറച്ച പോലെ അവൾ ഉറങ്ങാൻ കിടന്നു .

No comments:
Post a Comment