അതുവരെ കണ്ടതും കേട്ടതുമായ അനുഭവങ്ങളിൽ നിന്ന് വേറിട്ട് നിന്നു, ട്രെക്കിംഗിന്റെ അനുഭവം. കുന്തിപ്പുഴയിലൂടെ ,അതിലെ ഉരുളൻ കല്ലുകളിലൂടെ നഗ്ന പാദയായി നടക്കുമ്പോൾ ആത്മാവ് സ്വർഗത്തെ പുൽകിയ അനുഭൂതിയായിരുന്നു അവൾക്ക് .കണ്ണുകളടച്ചു ആ അനുഭൂതിയെ പൂർണ്ണമായും തന്നിലെക്കാവാഹിക്കാൻ അവൾ ശ്രമിച്ചു .പിന്നെ ഒരു കുമ്പിൾ ജലം കോരിയെടുക്കാനായി കുനിഞ്ഞു .പക്ഷെ നിലതെറ്റി പുഴയിലേക്ക് പതിച്ചു .ധും!
കുന്തിപ്പുഴയിൽ നീണ്ടു നിവർന്നു ദ്രൗപതിയെക്കണ്ടപ്പോൾ പലർക്കും ചിരി പൊട്ടി .നിതിന്റെ ചിരിയാണ് ഏറ്റവും ഉയർന്നു കേട്ടത് .മീനാക്ഷി ഓടി വന്നു . ഒരു സഹായഹസ്തം അവൾക്കു നേരെ നീണ്ടു .'അർജുനൻ !ദ്രൗപതി ഒരു ജാള്യതയോടെ അവന്റെ കൈ പിടിച്ചു എഴുന്നേറ്റു .അപ്പോൾ അവന്റെ മുഖത്ത് കണ്ട ഭാവം തന്നെ കളിയാക്കുന്നതാണോ എന്ന് അവൾ സംശയിച്ചു .
"നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ ",മീനാക്ഷി ചോദിച്ചു .അപ്പോഴേക്കും പ്രിയയും വിദ്യയും ക്കൂടെയെത്തി .
"ഇല്ല.ഒന്നും പറ്റിയില്ല ",അവൾ മറുപടി നൽകി .
'അന്വേഷിക്കുംബോഴൊന്നും കാണില്ല. ആവശ്യമില്ലാത്തപ്പോൾ എവിടുന്നോ പ്രത്യക്ഷപ്പെടും ',അർജുനന്റെ മുഖത്ത് നോക്കി അവൾ മുറുമുറുത്തു . അവൻ എന്തോ വലിയ ഹീറോയിസം കാണിച്ച മട്ടിൽ നിൽക്കുകയാണ് .അവർ ഒരുമിച്ചു യാത്ര തുടർന്നു .പക്ഷെ അർജുനനെ ഒറ്റയ്ക്ക് കിട്ടാത്തതിൽ ദ്രൗപതി അസ്വസ്ഥയായിരുന്നു .
-------------------------------
ഉച്ചക്ക് ഊണ് കഴിക്കാൻ കയറിയ ഹോട്ടലിന്റെ പേര് എല്ലാർക്കും ഇഷ്ടപ്പെട്ടു 'ചോലക്കാട്'!.അവിടെ മുളകൊണ്ടുള്ള മേശൈക്ക് ചുറ്റും 3 മുളക്കസേരകൾ .മേശയിൽ വിഭവങ്ങൾ നിരന്നു .3 കസേരകൾ നോക്കി 4 സുഹൃത്തുക്കൾ കുറേ നേരം നിന്നു .ഒടുവിൽ ദ്രൗപതി പറഞ്ഞു "അവിടെ നീതു മിസ്സിന്റെ അടുത്ത് രണ്ടു കസേരകൾ ഒഴിവുണ്ട് .ഞാനും പ്രിയയും അങ്ങോട്ടു പോകാം ".അവൾ പറഞ്ഞു തീരും മുൻപേ അതിൽ ഒരു കസേരയിലേക്ക് അർജുനൻ വന്നിരുന്നു .
"ആ കൂട്ടത്തിൽ നീയാ ബെസ്റ്റ് .ഒന്നാമത് നീതു മിസ്സിന്റെ പെറ്റ് ! പോരാത്തതിനു ആ ഗൈഡുമായും നല്ല അടുപ്പം .അവർ നിനക്ക് വേണ്ടി കസേര ഒഴിച്ചിട്ടു കാത്തിരിക്കുന്ന കണ്ടില്ലേ ?" വിദ്യ കളിയാക്കി .ദ്രൗപതി ദേഷ്യത്തിൽ അവിടെ നിന്ന് പോയി .
അവൾ വരുന്നത് കണ്ടു നീതു മിസ്സ് ചിരിച്ചു .അർജുനനും !2 മണിക്ക് തിരിച്ചു പോകുന്നതിനെ പറ്റി അർജുനൻ നീതു മിസ്സിനോട് സംസാരിച്ചു .2 മണി കഴിഞ്ഞാൽ പാർക്കിനകത്തു പ്രവേശനം ഇല്ല .സംഭാഷണത്തിനിടക്ക് അർജുനൻ അവളെ നോക്കി ചിരിക്കാൻ മറന്നില്ല .പക്ഷെ അവൾക്കു ഒട്ടും സന്തോഷമുണ്ടായിരുന്നില്ല .തൊട്ടടുത്ത് നിന്നാലും അവനോടു ഉള്ളു തുറക്കാൻ പറ്റാത്ത ഇതുപോലുള്ള അവസരങ്ങളെയാണ് അവൾ ഇന്ന് ഏറ്റവും കൂടുത്തുൽ വെറുത്തിരുന്നത് .
-----------------------------------
ഹോട്ടെലിനു പുറത്തു കാത്തു നിന്ന ദ്രൗപതിക്കു പിന്നിൽ അർജുനൻ മുരടനക്കി .തിരിഞ്ഞു നോക്കിയ ദ്രൗപതി ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്നാണ് ആദ്യം നോക്കിയത് .'ഹൊ !ആരുമില്ല '.അവൾ സംസാരിക്കാനൊരുങ്ങി .പക്ഷെ ,അവളുടെ വാക്കുകളെ ഖണ്ഡിച്ചുകൊണ്ടു അവന്റെ ചോദ്യമുയർന്നു .
"പേര് എന്താണെന്നാ പറഞ്ഞത് ?"
ദ്രൗപതി ഒന്നും മനസിലാവാത്ത പോലെ നിന്നു .അവൻ തുടര്ന്നു
"ഓ ! പേര് പറഞ്ഞില്ലല്ലേ ?സാരമില്ല ഇനി പറയാല്ലോ ?" അവൻ ആകാംഷയോടെ നിന്നു . ദ്രൗപതി ചിരിച്ചു .
"എന്റെ പേര് ചോദിച്ച പോലെ തോന്നി ",അവൾ സംശയത്തോടെ പറഞ്ഞു
"തോന്നിയതല്ല .ഞാൻ ചോദിച്ചു .ഇഷ്ടമായില്ലെങ്കിൽ വേണ്ട .പറയണ്ട ". താൻ എവിടെയാണെന്നോ എന്താണ് നടന്നതെന്നോ മനസിലാവാതെ അവൾ കുറച്ചു നേരം നിന്നു .ഇന്നലെ രാവിലെ മുതലുള്ള സംഭവങ്ങളുടെ റീലുകൾ അവളുടെ മനസ്സിൽ ഓടിതുടങ്ങി .എല്ലാം കൂട്ടിച്ചേർത്തു നോക്കിയപ്പോൾ ചിത്രം വ്യക്തമായി.'ഇന്നലെ അവനെ കണ്ടതുമുതൽ എല്ലാം ആവർത്തിക്കുകയാണെന്ന് ഞാൻ കരുതി .അവൻ ഒട്ടും മാറിയിട്ടില്ലെന്ന് വിചാരിച്ചു. പക്ഷെ ഇപ്പോൾ നടന്നത് ഒരിക്കലും ആവർത്തിക്കപ്പെടരുതായിരുന്നു .'അവൾ കണ്ണ് നീർതൂവി .
"ശേ ! ഈ കുട്ടി എന്താ ഈ കാണിക്കുന്നത് ,ഞാൻ പേരല്ലേ ചോദിച്ചുള്ളൂ .എവിടെയോ കണ്ട പോലെ തോന്നി അതാ ....".അർജുനന്റെ വാക്കുകൾ കൂരമ്പുകളായി തറയ്ക്കുന്നത് അവൾ ഒരിക്കൽ കൂടെ അറിഞ്ഞു .
No comments:
Post a Comment