പാതി തുറന്ന കണ്ണുകളിൽ ആ കള്ളച്ചിരി മിന്നിയത് ഇപ്പോഴും അവൾക്കു ഓർമ്മ ഉണ്ട് . കണ്ണുകളിൽ കണ്ണീരിന്റെ നീരുറവ പൊട്ടുന്നത് തടയാൻ അവൾക്കു കഴിഞ്ഞില്ല.കുട്ടികൾ കേറുന്നത് കണ്ടു മുന്നിലേക്ക് വരുകയായിരുന്നു അർജുനൻ .അവന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ അവടെ തന്നെ നിൽക്കുകയിരുന്നു ദ്രൗപതി. 'തന്റെ കാതുകളിൽ മുഴങ്ങി കേട്ടത് അവന്റെ കാലടികളുടെ ശബ്ദമാണോ അതോ തന്റെ ഹൃദയതുടിപ്പാണോ ?. അവൻ ഇതുവരെ എന്നെ കണ്ടില്ലേ ? അവൻ ആദ്യമായി എന്നെ കാണുമ്പോൾ എന്ത് പറയുമായിരിക്കും? എന്നെ നോക്കി ചിരിക്കുമോ ? അതോ പെട്ടെന്ന് കാണുമ്പോൾ ......'
"എന്താ ഇത് ?"അർജുനന്റെ ശബ്ദം മുഴങ്ങി. ചിന്തകളുടെ വള്ളികളിൽ നിന്ന് പിടിവിട്ടു യാഥാർത്യതിന്റെ നിലാക്കയത്തിലേക്ക് പതിച്ച അവൾ മുഖമുയർത്തി നോക്കി .അർജുനൻ തൊട്ടു മുന്നിൽ ! "പുറകിൽ കുട്ടികൾ നില്ക്കുന്ന കണ്ടില്ലേ? വഴിയിൽ നിന്ന് മാറ് ".അവന്റെ മുഖത്ത് ദേഷ്യം ഇല്ലായിരുന്നു. പക്ഷെ ആ ഭാവം അവൾക്കു അപരിചിതമായിരുന്നു.
അവൾ തിരിഞ്ഞു നോക്കി .തന്റെ പുറകിൽ പത്തു പേരെങ്ക്ലും ഉണ്ടാവും.
കണ്ണുനീർ തുടച്ചു അവൾ ഒരു വശത്തേക്ക് ഒതുങ്ങി നിന്നു .പെട്ടെന്ന് ഒരു ശക്തി അവളെ ഒരു സീറ്റിലെക്കു വലിച്ചിട്ടു .പ്രിയ ആയിരുന്നു അത് . "നിനക്ക് എന്ത് പറ്റി ?. കുറെ നേരമായി ഞാൻ ശ്രദ്ധിക്കുന്നുണ്ട് . എന്തെങ്കലും പ്രശ്നം ഉണ്ടോ ? എന്നോട് പറ ?". പ്രിയ താനൊരു നല്ല കൂട്ടുകാരിയുടെ കടമ നിർവഹിക്കുകയാണെന്ന ഭാവത്തോടെ ചോദിച്ചു ."ഇല്ലെടി ഒന്നുമില്ല . നമ്മൾ ഒരുപാട് നാളായി ഈയാത്ര സ്വപ്നം കണ്ടു നടക്കുക ആയിരുന്നല്ലോ ? പെട്ടെന്ന് ബസ് എടുക്കുന്നെന്നു പറഞ്ഞപ്പോൾ മനസിനകത്ത് എന്തോ ഒരു വിറയൽ !"."കൊള്ളാം . ഇങ്ങനെ വിറക്കാനാണെങ്കിൽ നമുക്ക് ഹോസ്റ്റലിൽ തന്നെ ഇരുന്നാൽ മതി ആയിരുന്നല്ലോ ? ഇനി 5 ദിവസം നമ്മൾ അടിച്ചു പൊളിക്കും . നീ വേഗം ആ വിരയലോക്കെ ഒന്ന് മാറ്റ്യെ ". പ്രിയയുടെ മുഖത്ത് സന്തോഷം ആയിരുന്നു തെളിഞ്ഞു നിന്നത്.ഒരു പക്ഷെ ഹോസ്റ്റലിൽ നിന്ന് രക്ഷപെടാൻ പറ്റിയതിന്റെ ആകും. അവൾ പിന്നെയും എന്തൊക്കെയോ പറഞ്ഞു .ദ്രൗപതി അതൊന്നും കേട്ടില്ല .
'പ്രിയക്കെന്തറിയാം ? എന്നെക്കുറിച്ച്, അർജുനനെക്കുറിച്ച് ? ഫസ്റ്റ് ഇയർ BSc നമ്മൾ ഒരുമിച്ച്ചായിരുന്നില്ലല്ലോ ? MSc ക്ക് join ചെയ്തപ്പോൾ അന്നത്തെ പല കൂട്ടുകാരും പല വഴിക്കായി . എല്ലാർക്കും പുതിയ കൂട്ടുകാരെ കിട്ടി . എനിക്ക് പ്രിയ യെയും .' അർജുനന്റെ ആ അപരിചിത ഭാവം പ്ന്നെയും അവളുടെ മനസിലേക്ക് കേറി വന്നു .'എന്തിനാണ് അവൻ ഇങ്ങനെ പെരുമാറുന്നത് . എന്നെ ഓർമ്മ ഇല്ലെന്നുണ്ടോ ? അവൻറെ അവസാനത്തെ message അവൾക്കിപ്പോഴും ഓർമ്മ ഉണ്ട്. "ഞാൻ പോകുകയാണ്. എനിക്ക് ചെയ്തു തീര്ക്കാൻ കുറച്ച് കാര്യങ്ങൾ ബാക്കി ഉണ്ട് .ഇത് വരെ ഞാൻ എന്റെ കുടുംബത്തെക്കുറിച്ചു ഓർത്തിട്ടില്ല .കടമകൾ പൂർത്തിയാക്കണം .നീ എനിക്ക് വേണ്ടി കാത്തിരിക്കണം .രണ്ടു വര്ഷം കഴിഞ്ഞു ഇതുപോലെ ഒരു ജനുവരിയിൽ ഞാൻ വീണ്ടും നിനക്ക് വേണ്ടി വരും. കാത്തിരിക്കുക ".ഇതായിരുന്നു അവൾക്കു അവനയച്ച അവസാനത്തെ മെസ്സേജ് . 'അതെ .കാത്തിരിക്കാൻ തന്നെയാണ് അവൻ പറഞ്ഞത് .എന്നിട്ട് എന്താ ഇപ്പൊ ഇങ്ങനെ ?.ആ മെസ്സെജിനു ശേഷം ഞാൻ അവനെ contact ചെയ്യാൻ ഒരുപാട് തവണ ശ്രമിച്ചു .പക്ഷെ പിന്നെ ഒരിക്കലും അവനെ വിളിച്ചിട്ട് കിട്ടിയിട്ടില്ല .എന്നെ ചതിച്ചു എന്ന് ഒരിക്കലും തോന്നിയിട്ടുമില്ല .പക്ഷെ ഇപ്പോഴത്തെ ഈ പെരുമാറ്റം .....?ഒരു പക്ഷെ ജനുവരി എന്ന് പറഞ്ഞിട്ട് ഡിസംബറിൽ കണ്ടപ്പോൾ പിണങ്ങിയതായിരിക്കുമോ? അതിനു ഇങ്ങനെ ഒരു അവസരം വന്നു ചേർന്നതല്ലേ ? ഞാനായിട്ട് ഉണ്ടാക്കിയതല്ലല്ലോ ?റിസെർച്നു പോകുന്നു എന്ന് പറഞ്ഞപ്പോൾ അവന്റെ ട്രാവെൽസ് ആണെന്ന് ഒരിക്കലും കരുതിയില്ല .കോളേജിൽ അവനെ കാണും വരെ !'.അവൾ തലയെത്തിച്ചു അവന്റെ id card ലേക്ക് നോക്കി .അവൻറെ പേരിനൊപ്പം 'tour guide ' എന്ന ലേബലും .ഇല്ല എനിക്ക് ആള് മാറിയിട്ടില്ല '.ചിന്തകൾ കാട് കേറിയപ്പോൾ അർജുനന്റെ ശബ്ദം വീണ്ടും കേട്ടു ."എല്ലാരും ഇറങ്ങിക്കോ .ഇവിടെയാണ് നമുക്ക് breakfast .ഭക്ഷണം കഴിഞ്ഞിട്ട് ഒരു മണിക്കൂറിനുള്ളിൽ തിരിച്ചു വരണം .ഇല്ലെങ്കിൽ നമ്മൾ വൈകും ".അവളും പ്രിയയും എഴുന്നേറ്റു .
"നല്ല തണുപ്പുണ്ട് .ഇപ്പോൾ എത്ര മണിയായി ?". പുറത്തേക്കു നോക്കി കൊണ്ട് പ്രിയ ചോദിച്ചു ."7. 10 ".അവൾ മറുപടി നൽകി .അവർ രണ്ടുപേരും ബസിന്റെ മുൻവാതിലിനടുത്തേക്ക് നീങ്ങി .മനസിലുദിച്ച ആയിരം ചോദ്യങ്ങളുടെ ഭാരവും പേറി ദ്രൗപതി പതുക്കെ പതുക്കെ നടന്നു .അവൾ അവനെ നോക്കി .ബസിൽ നിന്ന് ഇറങ്ങുന്ന കുട്ടികളോട് ഒരു വശത്തേക്ക് ചൂണ്ടി അങ്ങോട്ടേക്ക് പോകാൻ ആവശ്യപ്പെടുകയാണ് അവൻ .നീതു മിസ്സിന്റെ കൂടെ കുറച്ചു കുട്ടികൾ അങ്ങോട്ടേക്ക് നടന്നു തുടങ്ങിയിരുന്നു .മനീഷ് സർ നമുക്കായി wait ചെയ്യുകയാണ് .ഇറങ്ങുമ്പോൾ അവന്റെ മുഖത്തേക്ക് നോക്കരുതെന്ന് അവൾ തീരുമാനിച്ചു .പക്ഷെ പടികളിറങ്ങിയപ്പോൾ അവന്റെ മുഖത്തേക്ക് നോക്കാതിരിക്കാൻ അവൾക്കു കഴിഞ്ഞില്ല .പെട്ടെന്ന് അവൻ ചിരിച്ചു .'ങ്ഹെ!!'.അവൾ കണ്ണുകൾ വിടർത്തി ഒന്നുകൂടെ അവനെ നോക്കി .അതെ അവൻ ചിരിക്കുകയാണ്."വേഗം കഴിച്ചിട്ട് വരണം.ഇവിടെ തന്നെ തിരിച്ചു വരണം ". അവൾ അടുത്തെത്തിയപ്പോൾ അവൻ പറഞ്ഞു .മനസിനകത്ത് ഒരായിരം പൂത്തിരി കത്തുന്നതായി അവൾക്കു തോന്നി .'ഞാനെന്തൊരു പൊട്ടിയാണ് .വെറുതെ എന്തൊക്കെയോ കാട് കേറി ചിന്തിച്ചു .അവൻ എന്നെ മറന്നിട്ടില്ല .പണ്ടും അവൻ ഇങ്ങനെ തന്നെയായിരുന്നു .ഞാൻ കുരങ്ങന്മാരുടെ പുറകെ പോകുമെന്ന് പറഞ്ഞു കളിയാക്കും .എവിടെ പോകുന്നതിനു മുൻപും ഇവിടെ തന്നെ തിരിച്ചു വരണമെന്ന് പറയും. ഞാനാണ് വിഡ്ഢി !അവനെ വെറുതെ തെറ്റിദ്ധരിച്ചു.'"വാ നമുക്ക് വേഗം പോയി കഴിച്ചിട്ട് വരാം ".അവൾ പ്രിയയോടു പറഞ്ഞു .അവളുടെ മുഖത്തേക്ക് പെട്ടെന്ന് തിരിചെത്തിയ പ്രസന്നത പ്രിയയെ വീണ്ടും അത്ഭുതപ്പെടുത്തി .
അവൻ അപ്പോഴും ഇറങ്ങി വരുന്ന കുട്ടികളോട് ഹോട്ടൽ കാണിച്ചുകൊടുക്കുകയാണ് .ഒടുവിലായി ഇറങ്ങിയത് കാർത്തിക ആണ്. അവൻ വീണ്ടും പറഞ്ഞു .'വേഗം വരണം .ഇവിടെ തന്നെ തിരിച്ചു വരണം '.

No comments:
Post a Comment