എന്നാണ് ദ്രൗപതി അർജുനനെ ആദ്യമായി കണ്ടത് ? കോളേജിൽ വെച്ചാണോ? അതോ ഫസ്റ്റ് ഇയർ ടൂർ പോയപ്പോഴോ ? അവൾക്കറിയില്ല. എന്നായാലും അവൾക്കു ഒന്ന് മാത്രം അറിയാം. ആ മുഖം അവൾക്ക് മറക്കാൻ കഴിയില്ല.
ഫസ്റ്റ് ഇയർ ടൂർ അവൾക്കു മറക്കാൻ കഴിയാത്ത അനുഭവമാണ്.
സുഹൃത്തുക്കൾക്ക് ഒപ്പമുള്ള അവളുടെ ആദ്യത്തെ ഉല്ലാസ യാത്ര. അതിലുപരി എന്നും താലോലിക്കാൻ കുറച്ചു നല്ല ഓർമ്മകൾ നല്കിയ മനോഹരമായ ഒരു യാത്ര. തികച്ചും അപ്രതീക്ഷിതമായാണ് അന്ന് അർജുനൻ അവളുടെ മനസ്സിൽ കുടിയേറിയത് .പക്ഷെ ഇന്നു എവിടെയാണ് അർജുനൻ? അവനെ കാത്തിരുന്നു രണ്ടു വർഷം കടന്നുപോയതറിഞ്ഞില്ല. അർജുനനെ അവൾക്കു നഷ്ടപ്പെട്ടിട്ടു ഇന്ന് രണ്ടു വർഷം!!
പക്ഷെ ഇന്നവൾ സന്തോഷവതിയാണ്. നഷ്ടപെട്ടതിനെ തിരിച്ചെടുക്കാൻ ദൈവം അവൾക്കു കൊടുത്ത രണ്ടാമത്തെ അവസരം! അതാണ് ഇന്നത്തെ ദിവസം. കൂടുകാരികളുടെ ഒപ്പം വലിയ ബാഗുമായി കോളേജിൽ കാത്തു നിൽക്കുമ്പോഴും കളിപറയുംബോഴും ദ്രൗപതിയുടെ കണ്ണുകൾ അർജുനനെ തേടുകയായിരുന്നു.ബസ് പുറപ്പെടാൻ അപ്പോൾ സമയമായിരുന്നില്ല. സന്തോഷത്തെക്കാൾ ആ മുഖത്ത് പ്രതിഭലിച്ചത് മറ്റൊരു ഭാവമായിരുന്നു. ആകാംഷ !! രണ്ടു വർഷത്തിനു ശേഷം അർജുനനെ കാണാൻ സാധിക്കും എനുള്ളത് കൊണ്ടാണോ, അതോ സൂവോളജി റിസെർച്ചനു സൈലന്റ് വാലിയിൽ പോകുന്നു എന്നതുകൊണ്ടാണോ അത് എന്ന് അവൾക്കും അറിയില്ല.സൂവോളജി അവൾ ആഗ്രഹിച്ചു തിരഞ്ഞെടുത്തതാണ്. പ്രകൃതിയെ വീക്ഷിക്കാൻ അവൾക്കുള്ള കഴിവ് സ്വയം ബോധ്യമുള്ളതു കൊണ്ട് തന്നെയാണ് അവൾ ആ തീരുമാനം എടുത്തത്.
പ്രകൃതിയെ മാത്രമല്ല എല്ലാറ്റിനെയും അവൾ വീക്ഷിച്ചു. പക്ഷികളെയും വീടുകളെയും നഗരങ്ങളെയും വിമാനങ്ങളെയും അങ്ങനെ എല്ലാത്തിനെയും ഒരിക്കലും മടുക്കാതെ വളരെ ക്ഷമയോടെ വീക്ഷിക്കുന്നത് അവളുടെ അമ്മ പോലും അതിശയത്തോടെ നോക്കി നിന്നിട്ടുണ്ട് .അന്നത്തെ യാത്രയിൽ ഒരു കുരങ്ങന്റെ പുറകെ ഫോട്ടോ എടുക്കാൻ പോയതും കയ്യിലിരുന്ന പെപ്സിക്ക് വേണ്ടി കുരങ്ങൻ ഓടിച്ചതും അർജുനന്റെ മുന്നില് വന്നു പെട്ടതും അവൾ ഓർത്തു. അന്ന് അര്ജുനൻ കയ്യിലിരുന്ന ഒരു കിലോ ആപ്പിൾ കുരങ്ങന് കൈക്കൂലിയായി കൊടുത്താണ് ആവളുടെ മനസ്സ് സ്വന്തമാക്കിയത്. ഒരു ചെറിയ ചമ്മലോടെ അന്ന് അവൾ അർജുനൻറെ മുഖത്തേക്ക് നോക്കിയപ്പോൾ അവൻ ചെറിയ കള്ളച്ചിരി ചിരിച്ചുകൊണ്ട് പറഞ്ഞു "ഇനി ഒരു കുരങ്ങന്റെയും പുറകെ പോകരുത് കേട്ടോ".'കുരങ്ങന്റെ പുറകെ പോകില്ല. പക്ഷെ മനുഷ്യന്റെ പുറകെ പോകാല്ലോ ' , അവൾ മനസ്സിൽ പറഞ്ഞു .
"നീയെന്തിനാ തനിയെ നിന്ന് ചിരിക്കുന്നത്?" പ്രിയ ആയിരുന്നു അത് . അവളുടെ പ്രിയപ്പെട്ട കൂടുകാരി."ഏയ് . ഒന്നുമില്ല ", മുഖത്ത് പടർന്ന അമ്പരപ്പും ചമ്മലും ചിരിയും അടക്കി അവൾ മറുപടി നല്കി. "വേഗം വാ. ബസ് ഇപ്പൊളെടുക്കുമെന്നു പറയുന്നു". അവർ രണ്ടു പേരും വേഗത്തിൽ ബസിനടുത്തേക്ക് നീങ്ങി .പെട്ടെന്ന് ദ്രൗപതി നിന്നു .ഏതൊ ഒരു ഭയം അവളുടെ മുഖത്ത് അപ്പോൾ നിഴലിക്കുന്നുണ്ടായിരുന്നു. 'ഒരു പക്ഷെ ഇന്ന് അർജുനന് ഡ്യൂട്ടി ഇല്ലെങ്കിൽ? ദൈവമേ ഇത്രയും നേരം നീ എന്നെ കൊതിപ്പിച്ചത് ഒടുവിൽ നിരാശ തരാനായിരുന്നോ ? ഞാൻ ഇങ്ങനെ ഒരു കാര്യം ഇതിനു മുൻപ് ചിന്തിക്കാത്തതെന്തേ ? '."നീ എന്താ അവടെ തന്നെ നിന്നത് ? കേറി വാ ". പ്രിയ ബസ്ന്റെ സ്റ്റെപ്പിൽ കയറി നിന്ന് അവളെ വിളിക്കയാണ്. "ദാ വരുന്നു ". മുന്നോട്ടു പോകണമെന്ന് വിചാരിചെങ്ക്ലും കാലു അനക്കാൻ വയ്യാതെ ആവൾ സ്തംഭിച്ചു നിന്ന്.ഒടുവിൽ മനസ്സിൽ ഉരുണ്ടുകൂടിയ ഭയത്തിന്റെ കാർമേഘങ്ങളേ കണ്ടില്ലാന്നു നടിച്ചു അവൾ ബസിന്റെ സ്റെപ്പിലേക്ക് കാലെടുത്തു വെച്ചു. 'രണ്ടു വർഷം കാത്തിരിക്കാമെങ്കിൽ ഇനിയും എത്ര വർഷം വേണമെങ്കിലും കാത്തിരിക്കാൻ എനിക്ക് കഴിയും .ഇന്ന് കണ്ടില്ലെങ്കിൽ ഇനി മറ്റൊരിക്കൽ, കാണാതിരിക്കില്ല '. മുഖമുയർത്തി ബസിനുള്ളിലേക്ക് നോക്കാൻ അവൾക്കു പേടിയായിരുന്നു. കൂട്ടിയടച്ചു വെച്ചിരുന്ന കണ്ണുകളെ പതുക്കെ പതുക്കെ തുറന്നു അവൾ ബസിനകതെക്ക് നോക്കി . ഹൃദയമിടിപ്പിന്റെ താളം കൂടുന്നത് അവൾ അറിഞ്ഞു. പൂർണ്ണമായും തുറന്ന അവളുടെ കണ്ണുകൾ ഈറനണിഞ്ഞു !

No comments:
Post a Comment