ഹോട്ടലിന് പിന്നിൽ തിരച്ചിൽ ആരംഭിച്ചു കഴിഞ്ഞു .പോലീസും എത്തിയിട്ടുണ്ട്.മനോഹരമായി സെറ്റ് ചെയ്ത ആ പൂന്തോട്ടത്തിനു പുറകിൽ കാട് പിടിച്ചു കിടക്കുന്ന കുറച്ചു സ്ഥലമുണ്ട് .അതിന്റെ അറ്റത്ത് ഒരു കൊക്കയാണ് !.ഹോട്ടലിൽ താമസിക്കുന്നവരോട് അങ്ങോട്ട് പോകരുതെന്ന് അധികൃതർ ആദ്യം തന്നെ പറയും .ഈ പ്രദേശത്താണ് പ്രധാനമായും അഞ്ജലിക്ക് വേണ്ടി തിരച്ചിൽ നടക്കുന്നത് .അർജുനെ, കുറച്ചു പോലീസുകാർ ചോദ്യം ചെയ്യുന്നുണ്ട് .പ്രിയയും മീനാക്ഷിയും വിദ്യയും കരഞ്ഞും പരസ്പരം കെട്ടിപ്പിടിച്ചും പ്രിയ കൂട്ടുകാരിക്ക് ഉണ്ടായ ദുരന്തത്തിൽ ദുഃഖം പ്രകടിപ്പിച്ചു .നീതു മിസ്സ് അവരെ അസ്വസിപ്പിക്കുന്നതിന്റെ തിരക്കിലാണ് .ഇടയ്ക്കിടയ്ക്ക് പ്രിയ പറയും "ഞാൻ ആദ്യം കണ്ടത് മുതൽ അവളോട് പറഞ്ഞതാ ,ആ മനുഷ്യനുമായി അടുക്കണ്ട എന്ന് ,ഇപ്പൊ കണ്ടില്ലേ ...".അവർക്ക് ചുറ്റും കൂടി നിന്നവരിൽ കുറച്ചു പേർ അഞ്ജലിയെ കുറ്റപ്പെടുത്തി ,കുറച്ചു പേർ അർജുനെയും. വാദങ്ങളും മറുവാദങ്ങളുമായി അവർ തങ്ങളുടെ പക്ഷം സാധൂകരിക്കാൻ മത്സരിച്ചു .ഇതിനിടയിൽ പോലീസിന്റെ നേതൃത്വത്തിൽ തിരച്ചിൽ തകൃതിയായി നടന്നു .
നിതിൻ ആണ് അതാദ്യം കണ്ടത് .കൊക്കയിലെ വള്ളിപ്പടർപ്പിൽ കുരുങ്ങിക്കിടക്കുന്ന അഞ്ജലി !! .വൈകാതെ ബാക്കിയുള്ളോരും അവിടെയെത്തി .അവിടെ നിന്ന് കുട്ടികളെ മാറ്റാൻ പോലീസുകാർ ഏറെ ബുദ്ധിമുട്ടി .വലിയ ആഴത്തിലല്ല ആ വള്ളിപ്പടർപ്പു .ശ്രദ്ധിച്ചു ഇറങ്ങാമെങ്കിൽ അവളെ അവിടെ നിന്ന് കയറ്റാൻ ,ആർക്കും പറ്റും .പക്ഷെ ഇവിടെ അഞ്ജലി ബോധരഹിതയായിരുന്നു .അതുകൊണ്ട് തന്നെ രണ്ടു പോലീസുകാര ചേർന്നാണ് അവളെ മുകളിലേക്ക് വലിച്ചു കയറ്റിയത് .നീതു മിസ്സ് അവളുടെ മുഖത്ത് വെള്ളം കുടഞ്ഞു .അവൾ മെല്ലെ കണ്ണുകൾ തുറന്നു ,പിന്നെ ചുറ്റും നോക്കി .അര്ജുന്റെ മുഖത്തേക്ക് നോക്കിയ അവളുടെ ഭാവം പെട്ടെന്നു മാറി .അവൾ ചാടി എഴുന്നേൽക്കാൻ ശ്രമിച്ചു .നീതു മിസ്സ് അവളെ താങ്ങി പ്പിടിച്ചു ,"എന്താ ,എന്തുപറ്റി ?, അഞ്ജലി ...,എന്തിനാ എഴുന്നേൽക്കുന്നെ ",അവർ തെല്ലു പരിഭ്രമത്തോടെ ആരാഞ്ഞു . പേടിയിൽ തുടങ്ങി കരച്ചിലിലേക്ക് കടന്ന അഞ്ജലിയുടെ പ്രകടനങ്ങൾ മറ്റുള്ളവരേയും പരിഭ്രമിപ്പിച്ചു.വിദ്യ കടന്നുവന്നു അവളെ കെട്ടിപ്പിടിച്ചു ."പേടിക്കേണ്ട ,ഇനി നിന്നെ ആരും തൊടില്ല ,നീ എന്താ നടന്നതെന്ന് പോലീസിനോട് പറ ".
സ്റ്റേറ്റ്മെന്റ് എടുക്കാൻ തയ്യാറായി അവിടെ രണ്ടു പോലീസുകാർ നിൽക്കുനുണ്ടായിരുന്നു .ഇൻസ്പെക്ടർ മുന്നിലേക്ക് വന്നു .അയാൾ കാര്യങ്ങൾ സൗമ്യമായി തന്നെ തുടങ്ങി .
"കുട്ടി ,ഇനി ആരെയും പേടിക്കേണ്ട ആവശ്യമില്ല ,ഇവിടെ ഇത്രയും കുട്ടികളുണ്ട് ,നിങ്ങളുടെ ടീച്ചർമാരുണ്ട് ,പിന്നെ ഞങ്ങൾ പോലിസുകാരുണ്ട് . പേടിക്കാതെ കാര്യങ്ങൾ പറഞ്ഞോളു ...",ഗൗരവത്തോടെയാണ് ആ ചോദ്യം അയാൾ അവസാനിപ്പിച്ചത് .
"സാർ..........",അവൾ പറഞ്ഞു തുടങ്ങി, ഒരു ഗദ്ഗദത്തോടെ," ഇയാളെന്നെ കൊല്ലാൻ നോക്കി ", എല്ലാവരും പ്രതീക്ഷിച്ച പോലെ അവളുടെ വിരൽ അർജുനു നേരെ ചൂണ്ടപ്പെട്ടു .അഞ്ജലി തന്നെ ചതിച്ചിരിക്കുന്നു എന്ന് ഇതിനോടകം അവൻ മനസിലാക്കി കഴിഞ്ഞു .കാരണം വ്യക്തമായില്ലെങ്കിലും അഞ്ജലിയുടെ വെറുപ്പിന്റെ ആഴം ആ വാക്കുകളിൽ നിന്നവൻ തിരിച്ചറിഞ്ഞു .അവൾ അടുത്ത കഥ മെനയും മുൻപേ തന്റെ നിരപരാധിത്ത്വം എല്ലാരെയും ബോദ്ധ്യപ്പെടുത്താൻ അവൻ ശ്രമിച്ചു .
"ഇല്ല സർ ,ഞാനിവളെ കൊല്ലാൻ നോക്കിയിട്ടില്ല ",അവന്റെ ശബ്ദം കോപം കൊണ്ട് വിറച്ചു ,അവൻ തുടർന്നു ,"ഇവൾ കള്ളം പറയുകയാ ,ഇവളാ ....ഇവളാ ...എന്നെ ചതിച്ചത്. സ്നേഹം നടിച്ചു അടുത്തുകൂടി എന്നെ ചതിക്കയാർന്നു ഇവൾ ",
" നിങ്ങളെ ചതിച്ചിട്ടു എനിക്കെന്തു കിട്ടാനാ?",അഞ്ജലി കരച്ചിലടക്കാതെ പറഞ്ഞു ," കഴിഞ്ഞ ദിവസം ഇയാളുടെ മൊബൈൽ ഫോണ്‍ ഞാൻ വാങ്ങി , 'അമ്മയെ വിളിക്കാൻ. കാർത്തികയുടെയും മീനാക്ഷിയുടെയും ഒക്കെ ഫോട്ടോയുണ്ടായിരുന്നു അതിൽ.ഞാൻ അത് കണ്ടു പിടിച്ചു .ആ memory card ഞാൻ സൂക്ഷിച്ചിട്ടുണ്ട് ".അവൾ കഴുത്തിൽ കിടന്ന മാലയിൽ നിന്ന് memory card പുറത്തെടുത്തു ."ഇത് തിരിച്ചു കൊടുക്കാത്തത് കൊണ്ടാ സർ ഇയാളെന്നെ കൊല്ലാൻ നോക്കിയത് .ഞാൻ മിസ്സിനോട് പറയുമെന്നു പറഞ്ഞപ്പോൾ ,പറയാതിരിക്കാനുള്ള വഴി നോക്കും എന്നു൦ പറഞ്ഞു ,അപ്പോളെനിക്ക് മനസിലായില്ല എന്നെ കൊല്ലുന്നതാണ് ആ വഴി എന്ന് ",അവൾ ആ കാർഡ് ഇൻസ്പെക്ടറിനു കൈമാറി .
"സർ അത് എന്റെ card അല്ല .എന്റെ കാർഡ് എന്റെ മൊബൈലിൽ തന്നെ ഉണ്ട് ",അവൻ എതിർത്തു .
"നിന്റെ കാർഡ് അല്ലെങ്കിൽ ഇതിലുള്ള 156 ഫോട്ടോകളിൽ പകുതിയും നിന്റെ ഫോട്ടോ ആയതെങ്ങനെയാ ?നീ ഡൽഹിയിലും ആഗ്രയിലും നിന്നെടുത്ത ഫോടോകളാ ഇതൊക്കെ !,ഇതൊക്കെ ഈ കൊച്ചു നിന്നെ ചതിക്കാൻ ഉണ്ടാക്കിയതാണോ ? പറ ,മെമ്മറി കാർഡ് സ്വന്തം ഫോണിൽ ഇട്ടു നോക്കിയ ശേഷം ഇൻസ്പെക്ടർ പറഞ്ഞു .
അർജുൻ ഫോണ്‍ എടുത്തു മെമ്മറി കാർഡ് പുറത്തെടുത്തു ."ഇതാണ് സർ എന്റെ card"അർജുൻ അത് ഇന്സ്പെക്ടറിനു കൈമാറി .ഇൻസ്പെക്ടർ അതും പരിശോദിച്ചു .
"ക്ഷെമിക്കണം .ഒരു ട്രാവൽ ഗൈഡ് ആയ നിങ്ങൾ ശൂന്യമായ ഒരു കാർഡ് കൊണ്ട് നടക്കുമെന്ന് ഞങ്ങൾക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട് .ഈ കാർഡ് empty ആണ് ",അദ്ദേഹം പറഞ്ഞു .

No comments:
Post a Comment