അടുത്ത ദിവസം പുലർന്നു .അർജുനനും ദ്രൗപതിക്കും ഇന്ന് ചെയ്തു തീർക്കാൻ ഏറെ ബാക്കിയുണ്ട്.ഫീൽഡ് സ്റ്റഡി രാവിലെ തന്നെ തുടങ്ങി .സ്പെസിമെനും കാറ്റലോഗുമായി നമ്മുടെ സംഘം സൈലന്റ് വാലി കാടുകളെ തേടിയെത്തി. ഫീൽഡിൽ പ്രോഗ്രാം ഗൈഡിന്റെ ആവശ്യമില്ലെങ്കിലും സ്റ്റാഫിനു അവനോടുള്ള വിശ്വാസം അർജുനനെ അവിടത്തെ നിറസാന്നിധ്യമാക്കി .
താൻ ഇന്നലെ കണ്ട ശലഭത്തെ കുറിച്ച് രവി സാറിനോട് പറയുകയായിരുന്നു ദ്രൗപതി .അപ്പോഴാണ് കാർത്തികയുടെ നിലവിളി കേട്ടത് .ഉടനെ എല്ലാരും അങ്ങോട്ടേക്ക് ഓടി ,അവളും!.അവിടെ ചെന്നപ്പോൾ കാർത്തിക ഒരു മരക്കുറ്റിയിൽ ഇരിക്കുകയാണ് ,അവളുടെ കാലിൽ ഒരു വലിയ കറുത്ത അട്ട.അർജുനൻ അതെടുക്കാനുള്ള ശ്രമത്തിലാണ് .അവൻ കുറച്ചു കറിയുപ്പ് അതിൻറെ പുറത്തിട്ടു .പിന്നെ ഒരു മരക്കമ്പ് കൊണ്ട് സാവധാനം അതിനെ വലിച്ചെടുത്തു .കാർത്തിക വീണ്ടും നിലവിളിച്ചു കരഞ്ഞു ."ഇനി കരയണ്ട .അത് പോയി ." കാർത്തിക കരച്ചിൽ നിർത്തി കാലിലേക്ക് നോക്കി .ശരിയാണ് .അട്ട പോയി ! അവൾക്കു ആശ്വാസമായി .അവൻ ,വീണ്ടും അവിടെ ഒരു ഹീറോ ആയി.അവൻ അവളെ നോക്കി ചിരിച്ചു .ദ്രൗപതിക്കു ആ ചിരിയുടെ അർഥം നന്നായറിയാം .ഇപ്പോൾ കാർത്തികയുടെ മനസ്സിൽ എന്തായിരിക്കുമെന്നും അവൾക്കറിയാം .
കലാപരിപാടി കഴിഞ്ഞു മടങ്ങിയ അർജുനനെ തേടി ദ്രൗപതി നിക്കുന്നുണ്ടായിരുന്നു .അവൻ അവളെ നോക്കി ചിരിച്ചു ,ഇന്നിനി ഏത് കഥയാണ് പറയാൻ പോകുന്നതെന്ന സംശയത്തോടെ .
"എന്തായിരുന്നു അത് ?" ദ്രൗപതിയുടെ സ്വരത്തിന് ഒട്ടും പതർച്ചയില്ലയിരുന്നു.
"ആ കുട്ടിയുടെ കാലിൽ ............."
"ആ സംഭവം വിവരിക്കാനല്ല പറഞ്ഞത്.അത് ഞാൻ കണ്ടതാണല്ലോ "
അവൾ അവനെ ഒന്ന് നോക്കി .കണ്ണുകളിൽ ദേഷ്യം. പക്ഷെ ഇന്നലെ ക്കണ്ട ദേഷ്യമല്ല അതെന്നു അവൻ തിരിച്ചറിഞ്ഞു ."അവിടെ വേറെയും ആളുകളുണ്ടായിരുന്നല്ലോ .എന്തിനാ ആവശ്യമില്ലാത്ത കാര്യത്തിൽ തലയിടുന്നതു ....?"
"ഓഹോ ! അതാണ് കാര്യം ",അവളുടെ കണ്ണുകളിലെ അസൂയ അവനു നന്നായി രസിച്ചു .
"അത് തന്നെയാണ് കാര്യം .ഞാൻ വ്യക്തമായിട്ട് പറയാം .എനിക്ക് അവളെ ഇഷ്ടമല്ല ,ആ കാർത്തികയെ .ഇനി അവളുടെ കൂടെ എങ്ങാനും കണ്ടാൽ ...."
"കണ്ടാൽ ?",അവൻ ഉദ്വേഗത്തോടെ ചോദിച്ചു.അവൻ ഉള്ളിൽ ചിരിക്കുകയായിരുന്നു .
"കണ്ടാൽ എന്നെ അങ്ങ് മറന്നു കളഞ്ഞേക്ക് !"
"നിന്നെ എനിക്ക് മറക്കാൻ പറ്റുവോ ?",അവൻ അവളുടെ കൈ പിടിച്ചു .പെട്ടെന്ന് അവളുടെ കോപം നാണത്തിന് വഴിമാറി .അവൾ അവന്റെ കൈ മാറ്റാൻ ശ്രമിച്ചു .പക്ഷെ പറ്റുന്നില്ല .അവൻ മുറുകെ പിടിച്ചിരിക്കുന്നു !അവളുടെ പരിശ്രമങ്ങളൊക്കെ അവൻ ചിരിച്ചുകൊണ്ട് ആസ്വദിക്കുന്നുമുണ്ട്.
"ദേ, രവി സർ "
"എവിടെ ?",അവൻ കൈ വിട്ടു തിരിഞ്ഞു നോക്കി
ഒരു പൊട്ടിച്ചിരിയോടെ അവൾ അവന്റെ അരികിൽ നിന്ന് കുതറി മാറി .അവന്റെ ഞെട്ടൽ പുഞ്ചിരിയായി മാറി
------------------------
അന്നാണ് സൈലന്റ് വാലിയിലെ അവരുടെ അവസാന ദിവസം .രാത്രി ക്യാമ്പ് ഫയറുണ്ടായിരുന്നു.പാട്ടും ഡാൻസുമൊക്കെയായി അവർ ആ വിടപറയൽ ഉത്സവമാക്കി മാറ്റി .തടിക്കഷ്ണങ്ങളിൽ ആളിപ്പടരുന്ന തീക്കു ചുറ്റും അവർ നൃത്തം വെച്ച് .പിന്നെ പാട്ടുകൾ പാടി .ഇതൊന്നും ശ്രദ്ധിക്കാതെ മൂകയായി അവൾ ഇരുന്നു, ദ്രൗപതി !പക്ഷെ അവിടേക്കുള്ള അർജുനന്റെ വരവ് അവളെ ഉണർത്തി .വന്ന പാടെ അവൻ അവളെ നോക്കി ഒന്ന് ചിരിച്ചു .അവൾക്കിഷ്ടമുള്ള അവന്റെ കള്ളച്ചിരി .പ്രിയയുടെ അടുത്താണ് അവൾ ഇരുന്നത്.
"എടി ,ഞാനിപ്പോൾ വരാം ", ഉത്സവത്തിന്റെയും വെടിക്കെട്ടിന്റെയും ഇടയ്ക്കു അവളുടെ ശബ്ദം അലിഞ്ഞില്ലാണ്ടായി .എന്തെന്ന് പ്രിയ ആംഗ്യം കാട്ടി .'അവൾ ചൂണ്ടു വിരലും തള്ള വിരലും കൂട്ടിപിടിച്ചു കുറച്ചു സമയം എന്ന് കാണിച്ച ശേഷം അവിടെ നിന്ന് എഴുന്നേറ്റു പോയി .പ്രിയ പിന്നെയും ബാക്കിയുല്ലവരോടൊപ്പം ചേർന്നു പാടാൻ തുടങ്ങി .പക്ഷെ പെട്ടെന്നുള്ള അർജുനന്റെ അസാന്നിധ്യം അവളുടെ മനസ്സിൽ വീണ്ടും സംശയത്തിന്റെ വെടിക്കെട്ടിനു തിരി കൊളുത്തി .
ഹോട്ടലിനു പുറകിലെ പൂന്തോട്ടത്തിൽ ദ്രൗപതി കാത്തിരുന്നു .കുറച്ചു കഴിഞ്ഞപ്പോൾ അർജുനൻ എത്തി .അവന്റെ മുഖം മ്ലാനമായിരുന്നു .അവൾ കാരണമന്വേഷിച്ചു
"നാളെ നമ്മളൊരുമിച്ചുള്ള അവസാന ദിവസമാണ് . നിനക്ക് അത് ഓർക്കുമ്പോൾ ഒരു വിഷമവുമില്ലേ ?"
ഒന്ന് ചിരിച്ച ശേഷം ദ്രൗപതി മറുപടി പറഞ്ഞു .
"ഈ വേർപിരിയൽ എന്നാ വക്കിനര്തം എന്താണ് ?തമ്മിൽ കാണാതിരിക്കുക എന്നാണോ അതോ തമ്മിൽ അറിയാതിരിക്കുക എന്നാണോ ?തമ്മിൽ കാണാതിരികുക എന്നാണെങ്കിൽ ,ശരിയാണ് ,നാളെ നമ്മൾ പിരിയാൻ പോകുന്നു .തമ്മിൽ അറിയതിരിക്കുക്ക എന്നാണെങ്കിലോ ?നമ്മൾ ഈ ജന്മം പിരിയില്ല !"
അർജുനൻ എന്തോ പറയാൻ വന്നു.
പക്ഷെ പറഞ്ഞത് മറ്റൊന്നാണ്
"ഈ വാക്കുകൾ .....ഈ വാക്കുകൾ എന്നോടാരോ ........"
"ഈ വാക്കുകള നിന്നോടാരെങ്കിലും പറഞ്ഞിട്ടുണ്ടോ ?"ദ്രൗപതി ചോദിച്ചു
"ഛെ ഛെ ! എന്നോടാരു പറയാൻ ?ഞാൻ എവിടെയോ ഇത് പോലെന്തോ വായിച്ചതുപോലെ ഒരോർമ്മ .",
പെട്ടെന്ന് പ്രിയ അവിടേക്ക് കയറി വന്നു .ദ്രൗപതി അർജുനനെ നോക്കി കണ്ണിറുക്കി .അർജുനൻ ഒന്നും മനസിലാകാതെ നിന്ന് .ദ്രൗപതിയുടെ ഭാവം പെട്ടെന്ന് മാറി .അവളുടെ കണ്ണുകൾ ജ്വലിച്ചു .നീ എന്തൊക്കെ പറഞ്ഞാലും നാളെ ഞാൻ മിസ്സിനോട് പറയും .നോക്കിക്കോ !"
ദ്രൗപതി അഭിനയക്കിയാണെന്ന് അപ്പോഴാണ് അവനു മനസിലായത് .അവൻ പറഞ്ഞു "നീ പറയില്ല !അതിനു എന്തുവേണമെന്ന് എനിക്കറിയാം."ഇത്രയും പറഞ്ഞു കൊണ്ട് അവൻ ദേഷ്യത്തിൽ അവിടെ നിന്നു പോയി .ഇതെല്ലം കണ്ടു മിഴിച്ചു നിൽക്കുകയായിരുന്നു പ്രിയ ."എന്തുപറ്റി ?നീ എന്തിനാ അയാളോട് ദേഷ്യപ്പെട്ടെത് ?മിസ്സിനോട് എന്ത് പറയുമെന്നാ പറഞ്ഞത് ? നീ എന്തിനാ ഇങ്ങോട്ട് ......."ദ്രൗപതിയുടെ കണ്ണ് നിറയുന്നത് കണ്ടു അവൾ നിർത്തി
ഇടറിയ ശബ്ദത്തോടെ ദ്രൗപതി പറഞ്ഞു ."നീ പറഞ്ഞത് ശരിയായിരുന്നു .അയാളത്ര നല്ല മനുഷ്യനല്ല ........"
No comments:
Post a Comment