ഉറങ്ങുന്ന ആത്മാവിന്റെ പ്രണയദാഹമകറ്റാൻ കല്ലറയിൽ സമർപ്പിക്കപ്പെട്ട റോസാ പുഷ്പം. പക്ഷെ, ഇരുട്ടിൽ പേടിച്ചരണ്ട പൂവിനു ഒരു പുഞ്ചിരി നൽകിയത് പനിമതി ചന്ദ്രൻ മാത്രം. നിലാവ് കൊണ്ട് അവൻ അവളുടെ കവിളിൽ തഴുകി. പ്രണയത്തിന്റെ ചിഹ്നമായ ആ പനിനീർപ്പൂവ് തന്റെ ഇതളുകൾക്കുള്ളിൽ അവനോടുള്ള പ്രണയം എഴുതിവെച്ചു.
പക്ഷെ ഇന്ന് തന്റെ ഒടുവിലത്തെ ഇതളും മഴയിൽ അടർന്നു വീഴാനൊരുങ്ങവേ പറയാത്ത പ്രണയത്തെക്കുറിച്ചു അവൾ എന്തായിരിക്കും ചിന്തിച്ചിട്ടുണ്ടാവുക ??
പക്ഷെ ഇന്ന് തന്റെ ഒടുവിലത്തെ ഇതളും മഴയിൽ അടർന്നു വീഴാനൊരുങ്ങവേ പറയാത്ത പ്രണയത്തെക്കുറിച്ചു അവൾ എന്തായിരിക്കും ചിന്തിച്ചിട്ടുണ്ടാവുക ??
ഇന്നെനിൽ ബാക്കിയായോരിതളും
ഈ മണ്ണിൽ വീണുപോകുമൊരുനാൾ
പനിനീരായി പെയ്തൊഴിയും, ഞാനന്നലിയും
നിന്റെ നിലാമഴയിൽ !
വിരിയുന്നു പുഞ്ചിരി നിന്റെ ചുണ്ടിൽ !
അറിയുന്നോ ? വേദന എന്റെ തണ്ടിൽ .
മിഴിനീരായി പൊഴിയും എന്റെ പ്രണയം
മൊഴിവാക്കിൽ ചൊന്നതില്ല ഞാനും .
ഒരുനാളുമറിഞ്ഞതില്ല ഞാനീ -
മരുഭൂവിൻ മരണത്തിൻ ഗന്ധം !
കുളിരോളം തുഴയുമീ തെന്നലും,
മൊഴിയുന്നു ഇന്നെന്റെ മരണം !
ഒരുനാളുമറിഞ്ഞതില്ല രാവ്
പകലായി ഒഴുകി പൂനിലാവ്.
തുണയേകിയതന്ന് നിലാവെളിച്ചം
ഭയമേകി നീയില്ലാ-പുലർവെളിച്ചം.
നിത്യം നിഴലാടും നിശയുടെ യാമങ്ങൾ,
മൂകം വിളയാടും ഇരുളിൻ മായങ്ങൾ,
ഞാനീ നനയും വിരഹമഴ, മുഖിൽ
ചെപ്പിൽ നീ കാത്തൊരെൻ മിഴിനീരോ ?
അതിൽ നിൻ ബിംബം പതിഞ്ഞൊരു നീർകണം,
പാത്തുവെക്കുമെൻ തളിരിലകൂട്ടിൽ ഞാൻ.
ഇരുളിൽ ഉരുവാകിയ നിഴലുപോൽ മായുമോ
പുലരി വെളിച്ചത്തിൽ, ഞാൻ കാത്തതെല്ലാം ?
ഇന്നെനിൽ ബാക്കിയായോരിതളും
ഈ മണ്ണിൽ വീണടിയാം പേമാരിയിൽ !
മുള്ളുകൾക്കാവോ തടയാൻ ?
മരണം അതിശക്തം ! നിത്യ സത്യം !
മൂകം വിളയാടും ഇരുളിൻ മായങ്ങൾ,
ഞാനീ നനയും വിരഹമഴ, മുഖിൽ
ചെപ്പിൽ നീ കാത്തൊരെൻ മിഴിനീരോ ?
അതിൽ നിൻ ബിംബം പതിഞ്ഞൊരു നീർകണം,
പാത്തുവെക്കുമെൻ തളിരിലകൂട്ടിൽ ഞാൻ.
ഇരുളിൽ ഉരുവാകിയ നിഴലുപോൽ മായുമോ
പുലരി വെളിച്ചത്തിൽ, ഞാൻ കാത്തതെല്ലാം ?
ഇന്നെനിൽ ബാക്കിയായോരിതളും
ഈ മണ്ണിൽ വീണടിയാം പേമാരിയിൽ !
മുള്ളുകൾക്കാവോ തടയാൻ ?
മരണം അതിശക്തം ! നിത്യ സത്യം !

Really good. . Super. . Blessed with such a talent. .
ReplyDeleteThank you :)
ReplyDelete